yohanna

പുൽപ്പള്ളി: പാതയോരത്തെ വീട്ടുമുറ്റത്ത് കൗതുകമുണർത്തി നെൽകൃഷി. പുൽപ്പള്ളി പഴശ്ശിരാജ കോളേജിന് മുൻ വശത്തെ തുറപ്പുറത്ത്‌ യോഹന്നാനാണ് നെൽകൃഷിയെവെല്ലുന്ന രീതിയിൽ കരയിൽ നെൽകൃഷി നടത്തുന്നത്. കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ് തന്റെ വീടിന്റെ മുൻഭാഗം ഒരുക്കിയെടുത്ത് നെൽകൃഷി നടത്തുന്നത്. നെൽ ചെടികൾ കതിരിടാൻ തുടങ്ങിയതോടെ ഏറെ സന്തോഷത്തിലാണ്‌ യോഹന്നാൻ. നാല്‌ സെന്റോളം സ്ഥലത്താണ് നെൽകൃഷി നടത്തിയിരിക്കുന്നത്. രണ്ട് ടിപ്പർ നിറയെ മണ്ണ്‌കൊണ്ടുവന്നാണ് കണ്ടം ഉണ്ടാക്കിയത്. അന്നപൂർണ്ണ എന്ന ഇനത്തിൽപെട്ട നെല്ലിനമാണ് കൃഷിചെയ്തത്. ഉയരത്തിൽ വിളഞ്ഞ് നിൽക്കുന്ന നെൽ ചെടികൾ ആരുടെയും മനസ് നിറക്കും. യോഹന്നാന്റെ ഭാര്യ ലില്ലിയും കൃഷിയിൽ സഹായത്തിനുണ്ട്. ജലസേചന സൗകര്യം ഒരുക്കുന്നതിനാണ ഏറ്റവുംകൂടുതൽ ചെലവ്‌. റോഡരികിലെ നെൽകൃഷി കാണാൻ നിരവധി പേരാണ് എത്തുന്നത്. കൃഷി പരിപാലനത്തിന് ചെലവുകൾ കൂടുതലാണെന്ന് ഇവർ പറയുന്നു. എന്തായാലും ആളുകളിൽ കൗതുകമുണർത്തി വളർന്നുനിൽക്കുകയാണ് ഇവരുടെ വീട്ടുമുറ്റത്തെ നെൽചെടികൾ.

പുൽപ്പള്ളി പഴശ്ശിരാജ കോളേജിന് മുൻ വശത്തെ തുറപ്പുറത്ത്‌ യോഹന്നാന്റെ വീട്ട് മുറ്റത്തെ നെൽകൃഷി