d
മേപ്പയ്യൂർ: ഊട്ടേരി അങ്കണവാടിയിൽ നടത്തിയ ശിശുദിന റാലി

മേപ്പയ്യൂർ: ഊട്ടേരി അങ്കണവാടിയിൽ ശിശുദിന റാലി നടത്തി. വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ,മുൻ പ്രസിഡന്റ് എ.കെ.എൻ. അടിയോടി, യു.കെ.അതിര, യു.എം. ബിന്ദു എന്നിവർ പങ്കെടുത്തു. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയ്യൂർ, ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദത്ത് ഗ്രാമത്തിലെ ചോതയോത്ത് അംഗൻവാടിയിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. വളണ്ടിയർമാർ സ്വയം നിർമ്മിച്ച കളിക്കോപ്പുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി. വളണ്ടിയർമാരോടൊപ്പം പ്രോഗ്രാം ഓഫീസർ സി.എം ഷാജു, രാമചന്ദ്രൻ , അംഗൻവാടി ടീച്ചർ ശോഭ, ഹെൽപ്പർ റീന രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.