kunnamangalamnewss
പെരിങ്ങൊളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽദാനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിക്കുന്നു

കുന്ദമംഗലം: പെരിങ്ങൊളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് അമ്പാഴക്കുഴി സുമതിക്ക് വേണ്ടി നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി കൈമാറി. ഹയർ സെക്കൻഡറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് വി പി.ലെനീഷ് അദ്ധ്യക്ഷത വഹിച്ചു. എം.സന്തോഷ് കുമാർ , എസ്.ശ്രീജിത്ത് , ഇ.എസ്.സിന്ധു, പ്രീതി അമ്പാഴക്കുഴി, ശബരി മുണ്ടക്കൽ, അബ്ദുൾ ഷുക്കൂർ, ജിൻസി, പി. മുരളിധരൻ , യു കെ. അനിൽകുമാർ, പി കെ.സുധാകരൻ, പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ , ആശ സിന്ധു എന്നിവർ പ്രസംഗിച്ചു.