juhy
പക്ഷി നിരീക്ഷണം

കോഴിക്കോട്: ഉത്തരമേഖല സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്ട്രി എക്സ്റ്റൻഷൻ ഡിവിഷനും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി ദേശീയ പക്ഷിനിരീക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പക്ഷി നിരീക്ഷണ ബോധവത്ക്കരണ ക്ലാസും പക്ഷി നിരീക്ഷണവും നടത്തി. കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിൽ സംഘടിപ്പിച്ച പരിപാടി

ഉത്തരമേഖല ഫോറ്ര്രസ്സ് കൺസർവേറ്റർ ആർ കീർത്തി ഉദ്ഘാടനം ചെയ്തു. കടലുണ്ടി വള്ളിക്കുന്ന് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ പി ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.പി.ഇംതിയാസ് മുഖ്യപ്രഭാഷണം നടത്തി.

അബ്ദുൽ റിയാസ്, കെ ദിദീഷ് പ്രസംഗിച്ചു. വിജേഷ് വള്ളിക്കുന്ന് ക്ലാസ് എടുത്തു.