 
കോഴിക്കോട്: ശിശുദിനത്തോടനുബന്ധിച്ചു കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചിൽ ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ ബീച്ച് സന്ദർശകർക്കായി 'കാപ്പാട് കെയേഴ്‌സ്' എന്ന പേരിൽ കുട്ടികളിലെ വാക്‌സിനേഷനെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റീജയും യൂണിയൻ പ്രൈമറി ഹെൽത്ത് നേഴ്‌സ് സോജയും വാക്‌സിനേഷൻ ബോധവത്ക്കരണ ക്ലാസ് നൽകി. ശിശുദിനത്തിൽ ബീച്ചിലെത്തുന്ന കുത്തിവെപ്പ് എടുത്ത കുട്ടികൾക്ക് ഡി.ടി.പി.സിയുടെ ഉപഹാരവും കൈമാറി.
ഡി.ടി.പി.സി ഡെസ്റ്റിനേഷൻ മാനേജർ അശ്വിൻ, ബീച്ച് മാനേജർ ഗിരീഷ് ബാബു, സൂപ്പർവൈസർ നിതിൻലാൽ, നഴ്‌സിംഗ് അറ്റന്റന്റ് ഓമന, ഡിടിപിസി ജീവനക്കാർ എന്നിവർ പങ്കെടുത്തു.