കോഴിക്കോട്: തെരുവുകച്ചവട സംരക്ഷണ നിയമം 2014 പൂർണതോതിൽ നടപ്പിലാക്കണമെന്ന് നാഷണൽ ഫുട്പാത്ത് ഉന്തു വണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ. മുഴുവൻ തെരുവുകച്ചവടക്കാർക്കും ലൈസൻസ് അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ കോഴിക്കോട് നടന്ന ജനറൽബോഡി യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു കെ.വി. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. കെ. സി. ശോഭിത മുഖ്യപ്രഭാഷണം നടത്തി. മാമുക്കോയ.പി.പി, ഒ.കുഞ്ഞുമുഹമ്മദ്, ഇ .കെ ശീതൾ രാജ്, ടി. വി. അബ്ദുൽമജീദ് എന്നിവർ പ്രസംഗിച്ചു.