photo
എൻ.എസ്.എസ് ഫുഡ് ഫെസ്റ്റ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: വയനാട് ചൂരൽ മലയിൽ വീട് നിർമിച്ച് നൽകാൻ കോക്കല്ലൂർ ഗവ. സ്കൂളിലെ എൻ.എസ്.എസ്. വോളൻ്റിയർമാർ

ഫുഡ് ഫെസ്റ്റ് നടത്തി. വീടുകളിൽ നിന്നും രക്ഷിതാക്കളുടെ സഹായത്തോടെ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ വില്പന നടത്തിയാണ് വീട് നിർമാണത്തിനുളള തുക സമാഹരണത്തിന് തുടക്കം കുറിച്ചത്.

ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം ശശി നിർവഹിച്ചു. പ്രിൻസിപ്പാൾ എൻ.എം . നിഷ അദ്ധ്യക്ഷയായി. അജീഷ് ബക്കീത്ത, സി. മുഹമ്മദ് അച്ചിയത്ത് എന്നിവർ പ്രസംഗിച്ചു. കെ. ആർ. ലിഷ, പി. അനാമിക, എൻ. എസ്. അഭിരാമി എന്നിവർ നേതൃത്വം നൽകി.