 
വടകര: ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ വിവിധ മേഖലകളിൽ സംഘടിപ്പിച്ച പരിപാടികളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) വടകര ശാഖയ്ക്ക് ദേശീയതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഐ.ഡി.എ യുമായി സഹകരിച്ചു കൊണ്ട് ദേശീയതലത്തിൽ സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന പരിപാടികളിൽ ഐ.ഡി.എ വടകരയോടൊപ്പം കോഴിക്കോട് ആസ്ഥാനമായുള്ള ഐ.ഡി.എ മലബാർ ശാഖയും രണ്ടാം സ്ഥാനം പങ്കിട്ടു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡൽഹി എയിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഐ.ഡി.എ വടകര സെക്രട്ടറി ഡോ.നിധിൻ പ്രഭാകർ, സി.ഡി.എച്ച് കൺവീനർ ഡോ.മുഹമ്മദ് ഷഹബാസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.