കോഴിക്കോട്: ലയൺസ് ഇന്റർനാഷൻ ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തിൽ കൃത്രിമ കാലുകൾ നിർമ്മിച്ച് നൽകുന്ന ക്യാമ്പ് ഡിസംബർ 16 മുതൽ 25വരെ കൂത്തുപ്പറമ്പ് ലയൺസ് ക്ലബ് ആസ്ഥാനമായ പുറക്കളം റോറിംഗ് റോക്കിൽ വെച്ച് നടത്തുന്നു. ജന്മനാകാലില്ലാത്തവർ, അപകടങ്ങൾ, പ്രമേഹം എന്നിവമൂലം കാലുകൾ നഷ്ടടപ്പെട്ടവർക്കുമായാണ് ക്യാമ്പ്. രജിസ്‌ട്രേഷനായി ഗുണഭോക്താക്കൾ പേര്, വയസ്, സ്ഥലം, ഫോൺ നമ്പർ, മേൽവിലാസം എന്നിവ ഡിസംബർ മൂന്നിനു മുമ്പായി 9447853586, 9961928858 നമ്പറുകളിൽ വാട്സപ്പ് മഖേന അയക്കണം. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ രവി ഗുപ്ത, അഡ്വ.വി മുകുന്ദൻ, പ്രേംകുമാർ, കാനി പ്രകാശൻ, ദീപു ശ്രീജിത്ത് എന്നിവർ പങ്കെടുത്തു