കോഴിക്കോട്: എൽ.ഐ.സി ഏജന്റുമാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ 20ന് എൽ.ഐ.സി കോഴിക്കോട് ഡിവിഷണൽ ഓഫീസ് ധർണ നടത്തും. രാവിലെ 11ന് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. എൽ.ഐ.സി ഏജന്റമാർക്ക് ഇ.എസ്.ഐ നടപ്പിലാക്കുക, ഗ്രൂപ്പ് ഇൻഷുറൻസ് 25 ലക്ഷമാക്കി വർധിപ്പിക്കുകയും മുഴുവൻ ഏജന്റ്സ് പിരീയഡും ബാധകമാക്കുകയും ചെയ്യുക. എൽ.ഐ.സി പ്രീമിയത്തിൽ ചുരത്തിയ ജി.എസ്.ടി പിൻവലിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സി.ഒ രവീന്ദ്രൻ, എം.പി അയ്യപ്പൻ, കെ.രാമദാസൻ, കെ.കെ ജയപ്രകാശൻ എന്നിവർ പങ്കെടുത്തു.