വടകര: മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും അവതരിപ്പിച്ച റിയാ രമേശിന്റെ നീർമാതളക്കാലം നൃത്തവിരുന്നിൽ സ്വരൂപിച്ച തുക കാരക്കാട് പെയിൻ ആന്റ് പാലിയേറ്റിവിന് കൈമാറി. കാരക്കാട് എം.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ എന്നിവർ ഉപഹാരസമർപ്പണം നടത്തി. കെ.എം സത്യൻ അദ്ധ്യക്ഷനായി.റിയാ രമേശിൽ നിന്നു പാലിയേറ്റീവ് വൈസ് ചെയർമാൻ പുന്നേരി ചന്ദ്രൻ തുക ഏറ്റുവാങ്ങി. കെ.ടി ദിനേശൻ,എം.വി ലക്ഷ്മണൻ, പ്രേംകുമാർ വടകര, ഡൊമനിക്ക് മാർട്ടിൻ, വി.പി.പ്രഭാകരൻ, റിയാ രമേശ് , ബാലാജി ബാലകൃഷ്ണൻ , പി.പി ദിവാകരൻ, വി ദിനേശൻ പ്രസംഗിച്ചു.