വടകര: വെള്ളികുളങ്ങര എൽ പി. സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി വെള്ളികുളങ്ങരയിൽ തെരുവോര ചിത്രരചനയും ബോർഡ് എഴുത്തും നടന്നു. ചിത്രകാരി ജോളി എം സുധൻ ഉദ്ഘാടനം നിർവഹിച്ചു.കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. എം. ജയപ്രകാശ് , കെ. ബാലകൃഷ്ണ കുറപ്പ് , പി.പി. രാജൻ , വി.പി. സുരേന്ദ്രൻ, രാജീവൻ പത്മാലയം, സുനിൽ കുമാർ കക്കാട്ട്, കെ. പ്രബീഷ് പ്രസംഗിച്ചു. ജോളി എം സുധൻ, ബേബി രാജ്, പ്രഭകുമാർ ഒഞ്ചിയം, പ്രമോദ് മുക്കാട്ട് , ആഷിൻ മുന്നു, പ്രമോദ് വരം, യൂസഫ് വെള്ളികുളങ്ങര, അഭ്യുത പ്രമോദ് പങ്കാളികളായി.