hytgf
രജിസ്‌ട്രേഷൻ ക്യാമ്പ്

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരുലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 30ന് പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സമന്വയം
അവലോകന യോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 - 50 വയസിനിടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായവർക്ക് സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ തൊഴിൽ രജിസ്‌ട്രേഷൻ ക്യാമ്പാണ് സമന്വയം നടത്തുന്നത്. ന്യൂനപക്ഷ കമ്മീഷൻ അംഗം പി റോസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.സി.എം.വൈ പ്രിൻസിപ്പാൾ ജമാൽ, സംഘാടക സമിതി വൈസ് ചെയർമാൻ പി.കെ അബ്ദുൾ ലത്തീഫ്, കേരള നോളജ് ഇക്കോണമി റീജിയണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ, ജില്ല പ്രോഗ്രാം മാനേജർ എം.പി റെഫ്‌സീന, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.