ghfbvtc
കിക്ക് ബോക്സിംഗ്

കോഴിക്കോട്: യുണൈറ്റഡ് ഇൻഡോർ കോംപാക്ട് (യു.ഐ.സി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കിക്ക് ബോക്സിംഗ്, ബോക്സിംഗ് മത്സരങ്ങൾ 23 മുതൽ 25 വരെ കോഴിക്കോട് ലുലു മാളിൽ നടക്കും. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും. 23ന് വൈകിട്ട് അഞ്ചിന് കളിക്കാരെ പരിചയപ്പെടുത്തൽ (ഫേസ് ഓഫ്) നടക്കും. 24ന് വൈകിട്ട് ആറു മുതൽ യു.ഐ.സി ഇന്റർ നാഷണൽ ഫൈറ്റ് നൈറ്റ് അരങ്ങേറും. 25ന് യു.ഐ.സി, കെ.ബി.സി,ഐ.ബി.സി ബോക്സിംഗ് ഫൈറ്റ് നൈറ്റ് നടക്കും. രഞ്ജിത്ത് ആർവിയോൺസ്, വിഷ്ണു ദ്രോണ എന്നിവരാണ് അസോസിയേഷൻ ഭാരവാഹികൾ. ടിക്കറ്റുകൾ സൗജന്യം.