lockel
രാമനാട്ടുകര നഗരസഭ എട്ടാം ഡിവിഷനിൽ കോഴിക്കോട് റോഡിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്​: രാമനാട്ടുകര നഗരസഭ എട്ടാം ഡിവിഷൻ ചെത്തുപ്പാലം തോടിന് സമീപം രാത്രികാലങ്ങൾ അപകടരഹിതമാക്കുവാൻ കാലിക്കറ്റ് ഗേറ്റിലെ വ്യാപാരികളുടെ സഹകരണത്തോടെ നഗരസഭ സ്ഥാപിച്ച ലോ​ മാസ് ലൈറ്റ് നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ​ ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുല്ലത്തീഫ് അ​ദ്ധ്യക്ഷത വഹിച്ചു. പി​.ടി​.നദീറ, ആയിഷ ജെസ്ന, സാദിഖ് പൂവഞ്ചേരി, എൻ.സി ഹംസക്കോയ, പി.എം അജ്മൽ, കോയമോൻ അയൽ മാൾ , റഫീഖ് കള്ളിയിൽ, ഹാഷിം കാലിക്കറ് ഗേറ്റ്, സി സന്തോഷ് കുമാർ, സി.പി അജയ് കുമാർ എന്നിവർ ​പങ്കെടുത്തു.