kunnamangalamnews
എസ്ഡിപിഐ കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് ഭേദഗതി ബിൽ ചർച്ച സംഗമം ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിൽ എസ്.ഡി.പി.ഐ. കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി കുറ്റിക്കാട്ടൂരിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. വ്യാപാരഭൻ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച സംഗമം എസ്. ഡി. പി.ഐ. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഹനീഫ പാലാഴി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. അബ്ദുൽ ഖാദർ കാരന്തൂർ, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂർ, അഷറഫ് പെരുമണ്ണ,ഹുസൈൻ മണക്കടവ്, അസീസ് മാവൂർ,ഡോ. മുഹമ്മദ് നദ് വി,അഷ്റഫ് കുട്ടിമോൻ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം തല വഖഫ് സംരക്ഷണ സമിതിക്ക് രൂപം നൽകി.