മുക്കം: മാനസിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്ന സ്പെഷ്യൽ സ്കൂളുകളിലെ ജീവനക്കാർക്ക് വേതനം മുടങ്ങിയിട്ട് ഏഴുമാസം. സംസ്ഥാനത്ത് 315 വിദ്യാലയങ്ങളിൽ ആറായിരത്തോളം ജീവനക്കാർക്ക് വേതനം നൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) കോഴിക്കോട് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. പി.കെ നാസർ ഉദ്ഘാടനം ചെയ്തു. കെ.എം ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ടി പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി. എസ്. മായ, പി.പി. സബീറ, അജ്നാസ് കോളിക്കൽ, കെ.സ്മിത , ജിസിക പൂനൂർ, ലിൻസി വടകര, നാസർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം ഉമ്മർ ( പ്രസിഡന്റ്), പി.പി. സബീറ (സെക്രട്ടറി), കെ.ഷീബ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.