
കോഴിക്കോട് : ചേവായൂർ സഹ. ബാങ്ക് തിരഞ്ഞെടുപ്പ് അധികാരത്തിന്റെയും കൈയൂക്കിന്റെയും ബലത്തിൽ സി.പി.എം അട്ടിമറിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. സർക്കാർ നിർദ്ദേശ പ്രകാരം പൊലീസ് ആക്രമണങ്ങൾക്ക് കൂട്ടുനിന്നു. പി.എം നിയാസിനെ മൃഗീയമായി മർദ്ദിച്ചു. എം.കെ.രാഘവനെതിരെ കൈയേറ്റമുണ്ടായി. വോട്ടെടുപ്പ് തുടങ്ങിയതു മുതൽ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ജനാധിപത്യ മാർഗത്തിലൂടെ ഭരണം പിടിക്കാനാവില്ലെന്ന ബോധ്യത്തിലാണ് കള്ളവോട്ടും അക്രമവും നടത്തി ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചത്.