 
വടകര: ഡയമണ്ട് ഹെൽത്ത് കെയറും ടൈപ്പ് 1 ഡയബെറ്റിക് വെൽഫെയർ സൊസൈറ്റിയും സംയുക്തമായി ടൈപ്പ് 1 കുട്ടികളുടെ പ്രമേഹദിന ബോധവത്ക്കരണവും ശില്പശാലയും വടകര ഐ.എം.എ ഹാളിൽ നടത്തി. കേരള സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ടൈപ്പ് 1 കുട്ടികളുടെ പ്രശ്നങ്ങൾ സർക്കാർതലത്തിൽ എത്തിക്കുവാനും എല്ലാവിധ സഹായ സഹകരണങ്ങളും നൽകാമെന്ന് സ്പീക്കർ ഉറപ്പു നൽകി. വടകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഷാന വിജേഷ്, അബ്ദുൽ ജലീൽ, മുനീർ.കെ.കെ, ഡോ. മുഹമ്മദ് മുല്ലക്കാസ്, എം.മുരളീധരൻ, പി.പി രാജൻ,വാർഡ് കൗൺസിലർ അഫ്സൽ, സജിമോൻ,വിജേഷ് എന്നിവർ പ്രസംഗിച്ചു. ഇസ്പാഡ് ഹീറോ 2024 വിന്നർ അവാർഡ് കരസ്ഥമാക്കിയ ലക്ഷ്മീനാരായണ വരിമുതുഗുവിനെ ആദരിച്ചു. ടൈപ്പ് 1 മേഖലയിൽ ഡയമണ്ട് ഹെൽത്ത് കെയർ നൽകിയ സംഭാവനകളെ മുൻനിർത്തികൊണ്ട് ടൈപ്പ് 1 ഡയബെറ്റിക് വെൽഫെയർ സൊസൈറ്റി ആദരിച്ചു. ഡോ. മുഹമ്മദ് അഫ്രോസ്, ടി.പി ജാവേദ് ആൻഡ് ടീം,നിതിൻ ബാലകൃഷ്ണൻ, ആനന്ദ് എം ചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു.