madakimala
മടക്കിമല ഗവ. എൽ.പി സ്‌കൂൾ

കൽപ്പറ്റ: പരിമിതികൾക്ക് നടുവിൽ വീർപ്പുമുട്ടുകയാണ് മടക്കിമല ഗവ. എൽ.പി സ്‌കൂൾ. അര ഏക്കർ സ്ഥലമാണ് സ്‌കൂളിന് സ്വന്തമായുള്ളത്. പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 82 കുട്ടികളാണ് പഠിക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തിൽ 30 കുട്ടികളും ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 36 ആൺകുട്ടികളും 16 പെൺകുട്ടികളും അടക്കം 82 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. 3 കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ് മുറികളുണ്ട് സ്കൂളിന്. സ്‌കൂളിന് കൂടുതൽ കെട്ടിട സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് ഇവിടെ സ്ഥലമില്ല. കെട്ടിടങ്ങൾ കഴിച്ചുള്ള ചെറിയ മുറ്റമാണ് കുട്ടികൾക്ക് ഗ്രൗണ്ടായിട്ടുള്ളു. റോഡ് അരികിൽ തന്നെ ആയതിനാൽ സുരക്ഷാ പ്രശ്നവും നിലനിൽക്കുന്നുണ്ട്. കോട്ടത്തറ ഗ്രാമപഞ്ചായത്തിന് കീഴിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂളിന് കൂടുതൽ ഭൂമി ലഭ്യമാക്കണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. സ്വാതന്ത്ര്യസമരസേനാനിയും ജില്ലയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനുമായിരുന്ന എം. ധർമ്മരാജയുടെ ശ്രമഫലമായി 1946 ഒക്ടോബറിലാണ്‌ ബോർഡ് സ്‌കൂളായി പ്രവർത്തനം തുടങ്ങിയത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയാൽ കൂടുതൽ കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കാൻ കഴിയും.

മടക്കിമല ഗവ. എൽ.പി സ്‌കൂൾ