img
കെ. എസ്. ടി.എ വടകര ഉപജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യുട്ടിവ് കമ്മറ്റി അംഗം വി.പി. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു.

വടകര: കേരളത്തിൻ്റെ വികസനത്തെ തടയുന്ന തരത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ കെ.എസ്.ടി.എ വടകര ഉപജില്ല 34ാം വാർഷിക സമ്മേളനം ആഹ്വാനം ചെയ്തു. ചീനംവീട് യു.പി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡൻ്റ് കെ. കെ. സിജൂഷ് അദ്ധ്യക്ഷനായി. കെ.കെ. ബാബു,​ മിത്തുതിമോത്തി ,​ എം. അനീഷ്കുമാർ ,​ വി.വി.വിനോദ്, കെ. നിഷ , വി.പി.സന്ദീപ്, കെ.പി.ബിജു, കെ.രഞ്ചുമോൻ, കെ. അജിത, എ.കെ. സൈക്ക്, പി.എ.ഷഹർബാനു, വി.കെ. ശിജി, പി.കെ.ദിനിൽകുമാർ,​പി.കെ. നാരായണൻ,​ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.കെ.ശിജി (പ്രസിഡന്റ്) സി.എം. ഷാജി, പി.എ. ഷഹർബാനു, ശശി അത്തിക്കോട്ട് (വൈസ് പ്രസിഡന്റുമാർ) മിത്തു തിമോത്തി (സെക്രട്ടറി) എം. അനീഷ് കുമാർ, പി.പ്രമോദ് , കെ. ബിനു ( ജോയൻ്റ് സെക്രട്ടറിമാർ)കെ. കെ. സിജൂഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.