 
ഫറോക്ക്: ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ 2025 ജനുവരി 11 ന് ഫറോക്കിൽ സംഘടിപ്പിക്കുന്ന ഇപ്റ്റ തിയറ്റർ ഫെസ്റ്റ്  രണ്ടാം പതിപ്പ്-സംസ്ഥാന ഏകപാത്ര നാടകോത്സവ സംഘാടക സമിതി ഓഫീസ് ഫറോക്ക് - നല്ലൂർ സ്റ്റേഡിയം ബിൽഡിംഗിൽ സംസ്ഥാന സെക്രട്ടറി അനിൽ മാരാത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.എം. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പി.ടി.സുരേഷ്, കൃഷ്ണദാസ് വല്ലാപ്പുന്നി, രാജൻ ഫറോക്ക്, ഷിബുവെട്ടം, ദിനേശ് ബാബു അത്തോളി, കെ.സദാശിവൻ, ഷൺമുഖൻ പൗക്ക, മുസ്തഫ ഇളയേടത്ത്, ബിന്ദുകല.ഇ, സിദ്ധാർത്ഥൻ നന്ദനാർ,ഇന്ദിര തിയ്യത്ത്, യൂനസ് ബാബു, വിജയൻ കീഴൽ, എന്നിവർ പ്രസംഗിച്ചു. പി.കെ.ബാലകൃഷ്ണൻ ഗാനമാലപിച്ചു. ഒ.അജയകുമാർ സ്വാഗതവും പ്രഹ്ലാദൻ നല്ലൂർ നന്ദി പറഞ്ഞു.