 
കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റും അർബൻ പ്ലാനറും ചാർട്ടേഡ് എൻജിനീയറുമായ വിനീഷ് വിദ്യാധരന്റെ രണ്ട് പുസ്തകങ്ങൾ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. 'ജീവന്റെ ഏടുകൾ' കവിതാസമാഹാരം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറും 'സഫലജീവിതത്തിന് 100 സന്ദേശങ്ങൾ' പ്രചോദനാത്മക പുസ്തകം മേയർ ഡോ.ബീന ഫിലിപ്പും പ്രകാശനം ചെയ്തു. പ്രസിദ്ധീകരണങ്ങളുടെ ആദ്യ പകർപ്പുകൾ ഷാർജ ബുക്ക് അതോറിറ്റിയുടെ വിദേശകാര്യ എക്സിക്യൂട്ടീവ് പി.വി.മോഹൻകുമാർ ഏറ്റുവാങ്ങി. കെ.പി.സുധീര,ഹണി ഭാസ്കരൻ, ലിപി അക്ബർ, ടി പ്രമോദ് കുമാർ, എം.എ സുഹൈൽ എന്നിവർ പ്രസംഗിച്ചു.ലിപി പബ്ലിക്കേഷൻസാണ് പ്രസാദകർ.