കോഴിക്കോട് : സിയസ് കോ - പി.വി.എസ് സൺറൈസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സിയസ്കോ പ്രസിഡന്റ് സി.ബി.വി സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ , പി.വി.എസ് സൺറൈസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ ജയകിഷ് ജയരാജ് , മെഡിക്കൽ ഓഫീസർ ഡോ രാജേഷ് സുഭാഷ് , ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി ജോൺ തുടങ്ങിയവർ പങ്കെടുത്തു. കുറ്റിച്ചിറ എം.എം സ്കൂളിൽ ഒരുക്കിയ ക്യാമ്പിൽ 500 ഓളം പേർ എത്തി.