s
കീഴ്പ്പയ്യൂർ മണപ്പുറത്ത് നടന്ന മുസ്‌ലിം ലീഗ് കൺവെൻഷൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: പുറക്കാമലയിൽ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കം അവസാനിപ്പിക്കണമെന്ന് കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ ചേർന്ന മുസ്‌ലിം ലീഗ് പ്രവർത്തക കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു. മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കീപ്പോട്ട് പി.മൊയ്തി അദ്ധ്യക്ഷനായി.കെ.എം.എ അസീസ്, ടി.എം.അബ്ദുല്ല, അബ്ദുറഹിമാൻ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, കീപ്പോട്ട് മൊയ്തീൻ ഹാജി, വി.എം അസ്സെനാർ, കീപ്പോട്ട് ഇസ്മായിൽ, ടി.എം.സി മൊയ്തി, പട്ടാണ്ടി ഇബ്രാഹിം, ഈന്ത്യാട്ട് അമ്മത്, പി.സി അമ്മത്, വി.കെ അമ്മത്, കെ.അസ്സെനാർ, എം.വി അബ്ദുല്ല, അർഷാദ് ഈന്തിയാട്ട് പ്രസംഗിച്ചു.