കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് കുടുംബ സംഗമം മൊടക്കല്ലൂർ എ.യു.പി സ്‌കൂളിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജനാർദ്ദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ കെ.ടി.പൊന്നമ്മ, ടി. സുലോചനമ്മ, എടവലത്ത് ശങ്കരൻ സന്നദ്ധ പ്രവർത്തകൻ ഷാജി ഇടീക്കൽ എന്നിവരെ ആദരിച്ചു. കാഞ്ഞിക്കാവ് ഭാസ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. അത്തോളി ഗ്രാമപഞ്ചായത്ത് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ, ടി.പി.ദിനേശൻ, പി.എം.മാധവൻ, കാർത്തിക. എം.ടി.ദേവദാസൻ, പ്രഭാകരൻ പനോളി, എന്നിവർ പ്രസംഗിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും എൻ. സുമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് പെൻഷൻകാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.