trophy
വിദ്യാർത്ഥികളെ ആദരിച്ചു

കോഴിക്കോട്: സ്‌നേഹം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഴ്ചവട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ , ഗവ. എൽ.പി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാന, ഉപജില്ലാ തല കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആരോഗ്യവകുപ്പ് അസി. ഡയറക്ടർ ഡോ. പി.പി.പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്‌നേഹം കൂട്ടായ്മ ചെയർമാൻ ബി.കെ.പ്രേമൻ അദ്ധ്യ ക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എൻ .സി .മോയിൻകുട്ടി, തച്ചിലോട്ട് നാരായണൻ , സിറ്റി ഉപജില്ല എ.ഇ.ഒ മൃദുല കെ.വി, ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബീന പൂവത്തിൽ , ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകൻ ഓംകാരനാഥൻ എൽ.പി.സ്‌കൂൾ പ്രധാനാദ്ധ്യാപിക ഹേമലത കെ തുടങ്ങിയവർ പ്രസംഗിച്ചു.