quiz
ക്വിസ് മത്സരം

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ജില്ല ഭരണകൂടവും ജില്ല ഇൻഫർമേഷൻ ഓഫീസും സംയുക്തമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി കോൺക്വസ്റ്റ് ഭരണ ഘടന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ടീമുകൾക്കാണ് പ്രവേശനം. ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. പ്രിലിമിനറി റൗണ്ട് നവം. 22 ന് രാവിലെ 9.30 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജ് കൾച്ചറൽ ബീച്ച് പരിസരത്ത് ഫൈനൽ റൗണ്ട് മത്സരം നടക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനം നൽകും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കും. രജിസ്‌ട്രേഷന് 04952370200 എന്ന നമ്പറിൽ ബന്ധപ്പെടണം.