കോഴിക്കോട്: ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ ഹർത്താലിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു . അനാവശ്യ ഹർത്താലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഹർത്താൽ വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ട് പോകും.
അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എം ബാബുമോൻ അദ്ധ്യ ക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, എ.വി.എം.കബീർ, ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട്
എന്നിവർ പ്രസംഗിച്ചു.