 
കൊയിലാണ്ടി: 71ാ മത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ സഹകരണ സെമിനാർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെ യ്തു. സഹകരണ അസി. രജിസ്ട്രാർ സുധീഷ് .ടി മുഖ്യാതിഥിയായി . പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസർ ഷിബി .കെ. പി ക്ലാസെടുത്തു. ബാങ്ക് പ്രസിഡന്റ് കെ .രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ടി.വി.ഗിരിജ, ശ്രീസുദൻ, ടി. കെ. വിജയൻ, എൻ .കെ. രാധാകൃഷ്ണൻ, സത്യനാഥൻ മാടഞ്ചേരി, മഞ്ജു മാധവൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.സത്യൻ നന്ദിയും പറഞ്ഞു.