കൊയിലാണ്ടി : ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് സ്ഥാപകനും ദീർഘകാലം എസ് .എൻ. ഡി .പി യോഗം കൊയിലാണ്ടി യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത പഴയകാല കോൺഗ്രസ് നേതാവ് എം. പി ഗോപാലന്റെ 11ാം ചരമവാർഷിക ദിനം എസ് .എൻ. ഡി .പി യോഗം കൊയിലാണ്ടി യൂണിയൻ ആചരിച്ചു. കൊയിലാണ്ടി യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശ്രീധരൻ, പി.വി പുഷ്പരാജ്, കുഞ്ഞികൃഷ്ണൻ.കെ.കെ, കെ.എം.ഷാജി, എം. പി.ദിനേശൻ, പി.വി.ചന്ദ്രൻ, എം.പി.ദാസൻ, എം.പി.ലീല, ആശാദേവി, ലക്ഷ്മി നടുക്കണ്ടി എന്നിവർ പ്രസംഗിച്ചു. ചോയിക്കുട്ടി സ്വാഗതവും സുരേഷ് മേലെപുറത്ത് നന്ദിയും പറഞ്ഞു.