st
കർഷക പ്രതിഷേധം

വടകര: വയനാട്ടിലെ ചൂരൽമല-മുണ്ടക്കെെ, കോഴിക്കോട്ടെ വിലങ്ങാട് പ്രദേശങ്ങളിൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നൽകുന്നതിന് ഉടൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് ഇന്ന് രാവിലെ 10ന് ക൪ഷക പ്രതിഷേധം സംഘടിപ്പിക്കും. പി.സന്തോഷ് കുമാ൪ എം.പി. ഉദ്ഘാടനം ചെയ്യും.

ദുരന്തബാധിതരുടെ പുനരധിവാസത്തിനും കാർഷിക മേഖലയുടെ വീണ്ടെടുപ്പിനും ജീവനോപാധികൾക്കുള്ള മാർഗം കണ്ടെത്തുന്നതിനും ആവശ്യമായ സഹായം നൽകുന്നതിൽ കേന്ദ്രസർക്കാർ വിവേചനപരമായ നിലപാട് സ്വീകരിക്കുകയാണ്. ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുക നൽകുന്നതിന് അതീവ താത്പര്യം കാണിക്കുമ്പോൾ കേരളത്തിന് ചില്ലിക്കാശുപോലും തരാ൯ മടിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.