കോഴിക്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത്സൂക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീര ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിലും കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നേതാവായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു, കെ.രാമചന്ദ്രൻ, സുൽഫിക്കർ അലി, വി.ടി. സൂരജ്, ബേബി പയ്യാനക്കൽ എന്നിവർ പ്രസംഗിച്ചു. ഷാജിർ അറഫാത്ത് സ്വാഗതവും എൻ. ഷെറിൽബാബു നന്ദിയും പറഞ്ഞു.