1
സാംസ്കാരിക ചത്വരത്തിനു ഫീസ് ഏർപ്പാടാക്കാനുള്ള നീക്കത്തിനെതിരെ നടന്ന പ്രധിഷേധം പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

വടകര : വടകര സാംസ്കാരിക ചതുരത്തിന് ഫീസ് ഈടാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ യു.ഡി.എഫ്- ആർ.എം.പി.ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ചത്വരം സമരം മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വടകരയിലെ പൊതു ഇടങ്ങൾ ഉപയോഗിക്കുന്നതിന് ജനങ്ങൾ പണം നൽകേണ്ട ഗതികേടാണ് വടകരയിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കുന്നതിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് നഗരസഭ ഭരണകൂടം. എം.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ, എ.പി.ഷാജിത്ത്, എൻ.പി.അബ്ദുല്ല ഹാജി, സതീശൻ കുരിയാടി, പി.എസ്. രഞ്ജിത്ത് കുമാർ, വി.കെ.അസീസ് , പുറന്തേടത്ത് സുകുമാരൻ, പ്രൊഫ. കെ.കെ. മഹ്മുദ്, പി.കെ.സി റഷീദ് എന്നിവർ പ്രസംഗിച്ചു.