cpm
സി.പി.എം

ബാലുശ്ശേരി: സി.പി.എം ബാലുശ്ശേരി ഏരിയാ സമ്മേളനം 27, 28 തിയതികളിൽ ബാലുശ്ശേരിയിൽ നടക്കും. 27ന് രാവിലെ 9ന് എം.എം. സ്കറിയ നഗറിൽ ( ഗ്രീൻ അരീന ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരിയിലെ മുൻകാല പാർട്ടി നേതാക്കളായിരുന്ന എ.എം. ഗോപാലന്റെയും കെ. ഉണ്ണിയുടേയും വീടുകളിൽ നിന്ന് രാവിലെ 7.30ന് കൊളുത്തുന്ന ദീപശിഖകൾ അറ്റ്ലറ്റുകൾ റിലേയായി പ്രതിനിധി സമ്മേളന നഗരിയിൽ ജ്വലിപ്പിക്കും. 28ന് വൈകിട്ട് ബാലുശ്ശേരിയിൽ റെഡ് വോളന്റിയർ മാർച്ചും പൊതുസമ്മേളനവും നടക്കും. ടി.പി. രാമകൃഷ്ണൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഇസ്മയിൽ കുറുമ്പൊയിൽ, പി.പി. രവീന്ദ്രനാഥ്, എസ്. എസ്. അതുൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.