keralanadanam
നി​ള​ ​നാ​ഥ് ​(​ ​കേ​ര​ള​ ​ന​ട​നം​ ​എ​ച്ച്.​എ​സ്.​എ​സ് ​ഫ​സ്റ്റ് ​എ​ ​ഗ്രേ​ഡ് ​ചേ​ള​ന്നൂ​ർ​ ​എ.​കെ.​കെ.​ആ​ർ.​ജി.​എ​ച്ച്.​എ​സ്.​എ​സ്)

കോഴിക്കോട്: കണ്ണെഴുതി പൊട്ടുതൊട്ട് നൃത്ത ചുവടുമായി വേദികൾ കീഴടക്കി മത്സരാർത്ഥികൾ. കൈയടിച്ചും ആർപ്പുവിളിച്ചും നിറഞ്ഞൊഴുകി കാണികൾ. സൂര്യനെ തോൽപ്പിച്ച പോരാട്ടച്ചൂടിൽ ജില്ല സ്കൂൾ കലോത്സവ ആദ്യ ദിനം. പാട്ടും ഡാൻസും നാടകവുമായി നഗരം കലയിൽ ആറാടി. കുട്ടികൾ സെൽഫിയെടുക്കുന്നു, പരിശീലിക്കുന്നു, ചിലർ ആവേശത്തോടെ വേദികളിൽ നിന്ന് വേദികളിലേക്ക് ഓടുന്നു... എവിടേയും നിറമുള്ള ആഘോഷം. ആദ്യദിനം തന്നെ ഗ്ലാമർ ഇനങ്ങളായ നാടകവും നൃത്തവും മോണോ ആക്ടുമെല്ലാം വേദിയിലെത്തിയത് ആസ്വാദകരുടെ മനം കവർന്നു.

പ്രധാന വേദിയായ വെെക്കം മുഹമ്മദ് ബഷീറിനെ ആവേശത്തിലാക്കി തിരുവാതിരക്കളി അരങ്ങുതകർത്തു. കേരള നടനം, വട്ടപ്പാട്ട്, കുച്ചിപ്പുടി എന്നിവയെല്ലാം നിറമുള്ള കാഴ്ചയായി. ആസ്വാദകരെകൊണ്ട് നിറഞ്ഞതായിരുന്നു ഓരോ വേദിയും. പലവേദികളിലും മത്സരം തുടങ്ങാൻ വെെകിയത് കല്ലുകടിയായി. ഒന്നാം വേദിയായ വെെക്കം മുഹമ്മദ് ബഷീറിൽ പതാക ഉയർത്തിയതോടെ വേദികൾ ഉണർന്നു. അദ്ധ്യാപകരുടെ സ്വാഗത ഗാനവും അദ്ധ്യാപികമാരുടെ സ്വാഗത നൃത്തവും ഹൃദ്യമായി. കലോത്സവം എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി.രേഖ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് മണിയൂർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ.സുധിന നന്ദിയും പറഞ്ഞു.

കോ​ഴി​ക്കോ​ട് ​സി​റ്റി മുന്നിൽ

കോ​ഴി​ക്കോ​ട് ​:​ ​റ​വ​ന്യു​ ​ജി​ല്ല​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​ആ​ദ്യ​ദി​നം​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​ഉ​പ​ജി​ല്ല​ ​മു​ന്നി​ൽ.​ 223​ ​പോ​യി​ന്റു​മാ​യാ​ണ് ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​സി​റ്റി​ ​ഉ​പ​ജി​ല്ല​ ​കു​തി​പ്പ് ​തു​ട​ങ്ങി​യ​ത്.​ 211​ ​പോ​യി​ന്റു​മാ​യി​ ​കൊ​ടു​വ​ള്ളി​ ​ഉ​പ​ജി​ല്ല​യാ​ണ് ​ര​ണ്ടാ​മ​ത്.​ 199​ ​പോ​യി​ന്റു​മാ​യി​ ​മു​ക്ക​വും​ ​പേ​രാ​മ്പ്ര​യും​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​ണ്ട്.​ 193​ ​പോ​യി​ന്റു​മാ​യി​ ​കൊ​യി​ലാ​ണ്ടി​യാ​ണ് ​നാ​ലാ​മ​ത്.​ 72​ ​പോ​യി​ന്റു​മാ​യി​ ​എ​ച്ച് .​എ​സ്.​ ​എ​സ് ​മേ​മു​ണ്ട​യാ​ണ് ​സ്കൂ​ളു​ക​ളി​ൽ​ ​ഒ​ന്നാ​മ​ത്.​ 65​ ​പോ​യി​ന്റു​മാ​യി​ ​ജി​ .​എ​ച്ച് .​എ​സ് .​എ​സ് ​കോ​ക്ക​ല്ലൂ​ർ​ ​-​ബാ​ലു​ശ്ശേ​രി​ ​ര​ണ്ടാ​മ​താ​ണ്.​ 64​ ​പോ​യി​ന്റു​മാ​യി​ ​ചേ​വാ​യൂ​ർ​ ​സി​ൽ​വ​ർ​ഹി​ൽ​സ് ​എ​ച്ച് .​എ​സ് .​എ​സാ​ണ് ​മൂ​ന്നാ​മ​ത്.

ക​ലോ​ത്സ​വ​ ​വേ​ദി​ക​ൾ​ ​സ്വാ​ർ​ത്ഥ​ത​യു​ടെ
വേ​ദി​ക​ള​ല്ല​:​ ​ബെ​ന്യാ​മിൻ

കോ​ഴി​ക്കോ​ട്:​ ​ക​ലോ​ത്സ​വ​ ​വേ​ദി​ക​ൾ​ ​സ്വാ​ർ​ത്ഥ​ത​യു​ടെ​ ​വേ​ദി​ക​ള​ല്ലെ​ന്നും​ ​സ്വ​യം​ ​പ്ര​കാ​ശി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഇ​ട​ങ്ങ​ളാ​ണെ​ന്നും​ ​എ​ഴു​ത്തു​കാ​ര​ൻ​ ​ബെ​ന്യാ​മി​ൻ.​ ​
കു​ട്ടി​ക​ൾ​ ​അ​വ​ന​വ​നോ​ടാ​ണ് ​മ​ത്സ​രി​ക്കു​ന്ന​തെ​ന്ന​ ​ബോ​ദ്ധ്യ​മു​ണ്ടാ​കു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​ക​ലോ​ത്സ​വ​ ​വേ​ദി​ക​ൾ​ ​സ​ർ​ഗാ​ത്മ​ക​മാ​യി​ ​മാ​റു​ന്ന​ത്.​ ​ന​മ്മു​ടെ​ ​കു​ട്ടി​ൾ​ ​ഭൂ​മി​യി​ലേ​ക്ക് ​വ​രു​ന്ന​ത് ​ഓ​രോ​ ​സ​ർ​ഗാ​ത്മ​ക​ ​ക​ഴി​വു​മാ​യാ​ണ്.​ ​ഇ​വ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ ​കൂ​ടി​യു​ള്ള​താ​ണ് ​വി​ദ്യാ​ഭ്യാ​സം.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ക​ലോ​ത്സ​വ​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ത്.​ ​അ​തി​നെ​ ​മ​ത്സ​ര​മാ​യി​ ​കാ​ണാ​തെ​ ​സ്വ​ന്തം​ ​വ​ള​ർ​ച്ച​യു​ടെ​ ​പ​ട​വാ​യി​ ​കാ​ണ​ണം.​ ​കു​ട്ടി​ക​ളേ​ക്കാ​ൾ​ ​അ​സ്വ​സ്ഥ​രാ​കു​ന്ന​ത് ​മാ​താ​പി​താ​ക്ക​ളാ​ണ്.​ ​ത​ന്റെ​ ​കു​ട്ടി​യ്ക്ക് ​മി​ക​ച്ച​ ​മാ​ർ​ക്ക് ​ഇ​ല്ലെ​ങ്കി​ൽ​ ​അ​തൊ​രു​ ​പ്ര​ശ്ന​മാ​യി​ ​മാ​റു​ന്നു.​ ​കു​ട്ടി​ക​ൾ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​പ​ഠി​ച്ചാ​ൽ​ ​മ​തി​ ​ക​ല​യും​ ​സാ​ഹി​ത്യ​വും​ ​വേ​ണ്ട​ ​എ​ന്ന​ ​തോ​ന്ന​ലു​ള്ള​ ​മാ​താ​പി​താ​ക്ക​ൾ​ ​ഉ​ള്ള​ത് ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണ​ണമെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ആ​ടി​യ​ത​ല്ല...​ ​പാ​ടി​യ​ത​ല്ല...
ചോ​ര​ ​നീ​രാ​ക്കി​ ​നേ​ടി​യ​താ...

വ​ട്ട​പാ​ട്ടു​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​കൊ​യി​ലാ​ണ്ടി​ ​ഐ.​സി.​എ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​മു​ഹ​മ്മ​ദ്‌​ ​ഹാ​ദി​യും​ ​കൂ​ട്ടു​കാ​രും​ ​ആ​ർ​ത്തു​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു​ ​ആ​ടി​യ​ത​ല്ല...​ ​പാ​ടി​യ​ത​ല്ല...
ചോ​ര​ ​നീ​രാ​ക്കി​ ​നേ​ടി​യ​താ...​ ​മാ​സ​ങ്ങ​ളു​ടെ​ ​വി​യ​ർ​പ്പും​ ​ക​ഠി​ന​ ​പ​രി​ശീ​ല​വു​മാ​ണ് ​വേ​ദി​ ​മു​ഴു​വ​ൻ​ ​കേ​ൾ​ക്കെ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​വ​രോ​രോ​ത്ത​രു​ടെ​യും​ ​മ​ന​സി​ലൂ​ടെ​ ​ക​ട​ന്ന് ​പോ​യ​ത്.​ ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​ഇ​വ​ർ​ ​വി​ജ​യി​ക​ളാ​യി​ ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് ​പോ​കു​ന്ന​ത്.​ ​മ​ല​ബാ​റി​ലെ​ ​മു​സ്ലിം​ ​ക​ല്യാ​ണ​ ​വീ​ടു​ക​ളി​ൽ​ ​മ​ണ​വാ​ള​ന്റെ​ ​കൂ​ട്ട​രും​ ​മ​ണ​വാ​ട്ടി​യു​ടെ​ ​കൂ​ട്ട​രും​ ​മ​ത്സ​രി​ച്ചു​ ​പാ​ടി​യ​താ​യി​രു​ന്നു​ ​വ​ട്ട​പാ​ട്ട്.​ ​ഒ​രു​ ​കൂ​ട്ട​രു​ടെ​ ​പാ​ട്ടി​ന്റെ​ ​ബാ​ക്കി​ ​മ​റ്റൊ​രു​ ​കൂ​ട്ട​ർ​ ​പാ​ടു​ന്ന​താ​യി​രു​ന്നു​ ​മ​ത്സ​രം.​ ​എ​ന്നാ​ൽ​ ​ഇ​ന്ന​ത് ​ക​ലോ​ത്സ​വ​ ​വേ​ദി​ക​ളി​ലെ​ 10​ ​മി​നു​ട്ട് ​മ​ത്സ​രം​ ​മാ​ത്ര​മാ​യി.​ ​വ​ഴി​നീ​ളം,​ ​മു​നാ​ജാ​ത്ത്,​ ​വ​ർ​ണി​ച്ചു​പാ​ട്ട്,​ ​പ​ദ​ ​ച​രി​ത്രം,​ ​ചാ​യ​ൽ​ ​മു​റു​ക്കം,​ ​അ​പ്പ​പ്പാ​ട്ട് ​തു​ട​ങ്ങി​ ​പ​ത്തു​ ​പാ​ട്ടു​ക​ളാ​ണ് ​വ​ട്ട​പ്പാ​ട്ടി​ലു​ള്ള​ത്.​ ​ക​ലോ​ത്സ​വ​ത്തി​ലെ​ ​ഗ്ലാ​മ​ർ​ ​ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ​ ​വ​ട്ട​പ്പാ​ട്ടി​ൽ​ ​ഇ​ത്ത​വ​ണ​ 19​ ​ടീ​മു​ക​ളാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​ ​എ​ല്ലാ​വ​ർ​ക്കും​ ​എ​ ​ഗ്രേ​ഡും​ ​ല​ഭി​ച്ചു.​ ​പ​ങ്കെ​ടു​ത്ത​ ​ടീ​മു​ക​ളെ​ല്ലാം​ ​ഉ​യ​ർ​ന്ന​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തി​യ​താ​യി​ ​വി​ധി​ക​ർ​ത്താ​ക്ക​ൾ​ ​പ​റ​ഞ്ഞു.

പാ​ഠ​ക​ത്തിൽ
അ​മാ​ൻ​ ​ഒ​രു​ ​പാ​ഠം

കോ​ഴി​ക്കോ​ട്:​ ​എം.​ജെ.​എ​ച്ച്.​എ​സ്.​എ​സ് ​എ​ളേ​റ്റി​ലെ​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​അ​മാ​ൻ​ ​ഹാ​ദി​ ​'​പാ​ഞ്ചാ​ലി​ ​സ്വ​യം​വ​രം​'​ത്തി​ൽ​ ​എ​ഴു​തി​യ​ത് ​ര​ണ്ടാം​ ​ച​രി​തം.​ ​പാ​ഠ​കം​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ആ​ദ്യ​ ​മു​സ്ലിം​ ​വി​ദ്യാ​ർ​ത്ഥി​യെ​ന്ന​ ​പെ​രു​മ​ ​നി​ല​നി​ർ​ത്തി​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​എ​ ​ഗ്രേ​ഡും​ ​അ​മാ​ൻ​ ​സ്വ​ന്ത​മാ​ക്കി.​ ​സം​സ്കൃ​തം​ ​ഉ​പ​ന്യാ​സ​ത്തി​ലും​ ​ഫ​സ്റ്റ് ​എ​ ​ഗ്രേ​ഡ് ​നേ​ടി.​ ​പാ​ഠ​ക​ത്തി​ൽ​ ​സ്കൂ​ളി​ലെ​ ​സം​സ്കൃ​ത​ ​അ​ദ്ധ്യാ​പി​ക​ ​എം.​ദി​വ്യ​യാ​യി​രു​ന്നു​ ​പ​രി​ശീ​ല​ക.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​പാ​ഠ​ക​ത്തി​ലും​ ​മോ​ണോ​ ​ആ​ക്ടി​ലും​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​എ​ ​ഗ്രേ​ഡും​ ​നേ​ടി​യി​രു​ന്നു.​ ​കൊ​ടു​വ​ള്ളി​ ​സ്വ​ദേ​ശി​യാ​യ​ ​അ​ബ്ദു​ൽ​ ​ല​ത്തീ​ഫി​ന്റെ​യും​ ​സ​ജീ​ന​യു​ടെ​യും​ ​മ​ക​നാ​ണ്.