football

കോഴിക്കോട്: ആദ്യ മത്സരത്തിൽ റെയിൽവേയ്സിനെ തകർത്തതിന്റെ ആവേശവുമായി സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ കേരളം ഇന്ന് ലക്ഷദ്വീപിനെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. റെയിൽവേയ്സിനെ 1-0ത്തിനാണ് കേരളം പരാജയപ്പെടുത്തിയത്. ലക്ഷദ്വീപ് ആദ്യ കളിയിൽ പോണ്ടിച്ചേരിയുമായി 3-2ന് തോറ്റിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് കിക്കോഫ്. രാവിലെ 7.30ന് റെയിൽവേയ്സും പോണ്ടിച്ചേരിയും ഏറ്റുമുട്ടും.