കുറ്റ്യാടി: കോൺഗ്രസ് നേതാവും, മുൻ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വടയം രാഘവൻ മാസ്റ്റർ അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി സുരേഷ് ബാബു, എൻ.സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, രാഹുൽ ചാലിൽ, തയ്യിൽ നാണു,വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, കെ പി രാജൻ, ബാബു പൂക്കുന്നമ്മൽ, പി പി ദിനേശൻ ഊരത്ത് എന്നിവർ പ്രസംഗിച്ചു.