k

കോഴിക്കോട്: വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നിരന്തരമായി നടക്കുമ്പോഴും അതൊന്നും കേരളത്തിൽ ഫലം ചെയ്യില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാലക്കാട് എല്ലാ കുപ്രചരണങ്ങളെയും തകർത്താണ് രാഹുൽ മാങ്കൂട്ടത്തിൽ വലിയ വിജയം നേടിയത്. വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയ വലിയ വിജയം പ്രിയങ്ക ഗാന്ധി ആവർത്തിച്ചു. സി.പി.എമ്മിന്റെ ശക്തിമേഖലയെന്ന് അവകാശപ്പെടുന്ന ചേലക്കരയിൽ രമ്യ ഹരിദാസ് മികച്ച മത്സരമാണ് കാഴ്ചവച്ചത്. തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസവും സന്തോഷവും നൽകുന്നതാണ്. പോളിംഗ് കുറഞ്ഞിട്ടും വോട്ട് ശതമാനം കൂടിയത് യു.ഡി.എഫിനൊപ്പമാണ് ജനങ്ങൾ എന്ന് അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.