കോഴിക്കോട്: പന്ത്രണ്ടാം ശമ്പളക്കമ്മീഷൻ നടപടികൾ തുടങ്ങുന്നതിനു മുമ്പ് പതിനൊന്നാം പരിഷ്‌കരണത്തിന്റെ കുടിശിക അടിയന്തിരമായി ലഭ്യമാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ.
കെ.പി.പി.എച്ച്.എ. ഉത്തരമേഖലാ കൺവെൻഷൻ അയനിക്കാട് പഠനഗവേഷണ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. നരേന്ദ്രബാബു അദ്ധ്യക്ഷനായി. പഠനകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ, കെ.പി.പി.എച്ച്.എ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പി. റംലത്ത്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ.മനോജൻ ,കെ.പി.വേണുഗോപാലൻ, എം.സെയ്തലവി, ബിനോജ് ജോൺ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.കെ. ജിജി,ജില്ലാജോയിന്റ് സെക്രട്ടറി എൻ.വി.എ.റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.