 
പേരാമ്പ്ര:ചക്കിട്ടപ്പാറ ക്ഷീരോൽപാദക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കും അംഗ പരിമിതർക്കും സി.ആർ.സി യുടെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
160 ൽ പരം ആളുകൾക്ക് ഇലക്ട്രിക് മുചക്ര സൈക്കിളുകൾ, വീൽചെയറുകൾ, ശ്രവണ സഹായികൾ, നടുവേദനക്കും കാൽമുട്ട് വേദനക്കും ഉപയോഗിക്കുന്ന സപ്പോർട്ടിംഗ് ബൽറ്റുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു. സി.ആർ.സി അസി. ഡയറക്ടർ ഡോ. അക്ഷയ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷീരോൽപ്പാദക സംഘം പ്രസിഡൻ്റ് ഷാജു മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗിരിജ ശശി, ജിതേഷ് മുതുകാട്, ത്രേസ്യാമ്മ കുരിശുംമൂട്ടിൽ, പാപ്പച്ചൻ കൂനത്തടം, മഞ്ജു ഫിലിപ്പോസ് , മുഹമ്മദ് ഷമ്മാസ് എന്നിവർ പ്രസംഗിച്ചു.