മേപ്പയ്യൂർ:മേപ്പയ്യൂർ ജി.വി.എച്ച്എസ്.എസിൽ പുസ്തക പയറ്റ് നടത്തി.സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ തനതിടം നിർമിച്ചത്. ക്ഷണ കത്തടിച്ച്, അദ്ധ്യാപകരും എൻ. എസ്.എസ് വളണ്ടിയർമാരും ചേർന്ന് ആളുകളെ ക്ഷണിച്ചു. പലരും പുസ്തകങ്ങൾക്കുള്ള പണം നൽകി. എൻ.എസ്.എസ് റീജിണൽ കോർഡിനേറ്റർ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു. വി. കെ. ജോബിഷ് പ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ, കെ.എം.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എൻ.വി. നാരായണൻ,എ. സുബാഷ് കുമാർ, അനൻ സൗരെ,സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ എന്നിവർ പ്രസംഗിച്ചു.