h

കോഴിക്കോട്: അധികാരം നിലനിറുത്താൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ലീഗ് ചെയ്യുന്നതെന്നും,. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ലീഗ് ചേർത്ത് നിറുത്തുന്നതാണ് ഉപതിരഞ്ഞെടുപ്പുകളിൽ കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് സി.പി.എം സൗത്ത് ഏരിയ കമ്മിറ്റി ഓഫീസ് നായനാർ ഭവൻ ഉദ്ഘാടനം

ചെയ്യുകയായിരുന്നു അദ്ദേഹം.
. . എങ്ങനെയാണ് ഇത്തരം തീവ്രവാദ വിഭാഗങ്ങളെ അംഗീകരിക്കാൻ ലീഗിന് കഴിയുന്നത്? മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ വിമർശനം ലീഗിന്റെ രാഷ്ട്രീയ നിലപാടിന് എതിരെയാണ്

ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേട്ടമാണുണ്ടാക്കിയത്.. ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണ് ക്ഷീണമുണ്ടായത് ബി.ജെ.പിക്കാണ്. പാലക്കാട് എൽ.ഡി.എഫിന്റെ വോട്ടു വിഹിതം കൂടി.. ചേലക്കരയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽ.ഡി.എഫിന് നല്ല രീതിയിൽ വോട്ട് കൂടി. എൽ.ഡി.എഫിന് ആവേശം പകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിത്. ചേലക്കര പിടിക്കാൻ യു.ഡി.എഫ് നന്നായി ശ്രമിച്ചില്ലേ? ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ അടക്കം സകലരെയും അണി നിരത്തിയില്ലേ?. എന്നിട്ടെന്തായി? തകർക്കാൻ ശ്രമിക്കുമ്പോഴും ജനങ്ങൾ എൽ.ഡി.എഫിനൊപ്പം അണിനിരക്കുന്നത് കൂടുതൽ കരുത്ത് പകരുന്നുവെന്നും. മുഖ്യമന്ത്രി പറഞ്ഞു.