photo
മഹാകവി കുമാരനാശാൻ്റെ ചരമ ശതാബ്ദി സമ്മേളനം സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി ആചരിച്ചു. എഴുത്തുകാരൻ ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അനാചാരങ്ങൾക്കെതിരെ തന്റെ ലളിതവും ഗഹനവുമായ കൃതികളിലൂടെ സാമൂഹ്യ വിമർശനം നടത്തുകയായിരുന്നു മഹാകവി എന്നും, ഇന്നത്തെ സാമൂഹ്യ, സാഹിത്യ വിമർശനങ്ങൾ പലതും യുക്തിഭദ്രം അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.സജയ് കെ.വി മുഖ്യപ്രഭാഷണം നടത്തി. ഡോ. ജ്യോതിരാജ്, ഇ.വി പ്രകാശ്, കേശവൻ കോപ്പറ്റ, രൂപേഷ് വർമ്മ എന്നിവർ പ്രസംഗിച്ചു. ലഷിത പേരാമ്പ്ര (സ്വരഞ്ജിനി) ആശാൻ കവിതാലാപനം നടത്തി.