lockel
കാലിക്കറ്റ്‌ സർവകലാശാല എൻ.എസ്.എസ് കലോത്സവം കൊടിയിറങ്ങി. കോഴിക്കോട്ഗവ​ .കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ചാമ്പ്യന്മാർ.

കോഴിക്കോട് ഗവ​. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ചാമ്പ്യന്മാർ

രാമനാട്ടുകര: ഫാറൂഖ് ട്രെയിനിങ് കോളേജിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാലിക്കറ്റ്‌ സർവകലാശാല എൻ.എസ്.എസ് കലോത്സവം ഗ്വർണിക്ക 2024​ സമാപിച്ചു. കോഴിക്കോട്​ ഗവ​. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ​കോളേജ് ചാമ്പ്യന്മാരായി. സെൻറ് ജോസഫ്സ് കോളേജ് ദേവഗിരി രണ്ടാം സ്ഥാനവും ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. 240 യൂണിറ്റുകളിൽ നിന്നായി 3000 ത്തോളം വോളണ്ടിയേഴ്സാണ് മത്സരത്തിൽ ​ പങ്കെടുത്തത്. പാലക്കാട്, മലപ്പുറം,​വയനാട്,കോഴിക്കോട് ,തൃശൂർ എന്നീ ജില്ലകളിൽ നിന്നുള്ള വോളണ്ടിയേഴ്​സായിരുന്നു മത്സരാർത്ഥികൾ.​ സമാപന സമ്മേളനം​ സംസ്ഥാന എൻ.എസ്.എസ് കോഡിനേറ്റർ ഡോ.അൻസർ ആർ.എൻ ഉദ്ഘാട​നം ചെയ്തു .​ ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ) ടി. മുഹമ്മദ് സലിം അ​ദ്ധ്യക്ഷത വഹിച്ചു​. ജില്ലാ എൻ.എസ്.എസ് കോഡിനേറ്റർ ഫസീൽ മുഹമ്മദ്​, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ.എൻ.എ ഷിഹാബ്​, മലപ്പുറം ജില്ല എൻ.എസ്.എസ് കോഡിനേറ്റർ മുഹമ്മദ് നൗഫൽ .സി, പ്രോഗ്രാം ഓഫീ വിവിധ കോളേജുകളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ​, ​ ഗ്വർണിക്ക പ്രോഗ്രാം കോഡിനേറ്റേഴ്സായ മുരളിക, ഫാറൂഖ് ട്രെയിനിങ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ഡിജോ ജോസ് എന്നിവർ പ്രസംഗിച്ചു.