 
കോഴിക്കോട്: കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുഫലം പിണറായി സര്‍ക്കാറിന്റെ അന്ത്യത്തിന്റെ സൂചനയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അഭിപ്രായപ്പെട്ടു. 2026ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് ഈ ജനവിധി തെളിയിക്കുന്നു. ചരിത്രഭൂരിപക്ഷത്തിനാണ് പാലക്കാട്ടെ വിജയം. പത്ത് ശതമാനം പോളിംഗ് കുറഞ്ഞിട്ടും പ്രിയങ്കാ ഗാന്ധിക്ക് മിന്നും വിജയമാണ് വയനാട്ടിലെ ജനങ്ങള്‍ നല്‍കിയത്. ചേലക്കരയിലെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. പൊലീസിനെയും ഗുണ്ടകളെയും വെച്ച് ബാങ്കിന്റെ ഭരണം പിടിക്കാം. പക്ഷെ നാടിന്റെ ഭരണം പിടിക്കാന്‍ സാധിക്കില്ലെന്ന് സി.പി.എം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.