 
കോഴിക്കോട്: എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) 14-ാം ജില്ലാ കൺവെൻഷൻ ഇന്ന് അരയിടത്ത് പാലത്തിന് സമീപം ഹോട്ടൽ ടിയാരയിൽ നടക്കും. ജില്ലയിലെ 400 എൻജിനിയർമാർ കൺവെൻഷനിൽ പങ്കെടുക്കും. രാവിലെ 10ന് കാനത്തിൽ ജമീല എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് സി.എച്ച് ഹാരിസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ്, ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ്, എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് എന്നിവർ മുഖ്യാതിഥികളാവും. ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.