img
ഏറാമല ബാങ്കിന് ലഭിച്ച എക്സലൻസ് അവാർഡ് മന്ത്രി പി എൻ വാസവനിൽ നിന്നും ചെയർമാൻ മനയത്ത് ചന്ദ്രൻ ജനറൽ മാനേജർ ടി കെ വിനോദൻ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങിയപ്പോൾ

വടകര:സംസ്ഥാന പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന മികവിന്, കേരള ബാങ്ക് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ഏറാമല സര്‍വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി. ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് സഹകരണ മന്ത്രി പി.എന്‍.വാസവനില്‍ നിന്നും ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍, ജനറല്‍ മാനേജര്‍ ടി.കെ.വിനോദന്‍, വൈസ് ചെയര്‍മാന്‍ പി.കെ.കുഞ്ഞിക്കണ്ണന്‍, ഡെപ്പ്യൂട്ടി ജനറല്‍ മാനേജര്‍ ഒ.മഹേഷ്കുമാര്‍ എന്നീവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന കേരള ബാങ്ക് വാര്‍ഷിക ആഘോഷ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.