കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ മാതൃസമിതിയുടെ നേതൃത്വത്തിൽ ആരാധനാ സ്വാതന്ത്ര്യ ദിനം ആചരിച്ചു. ശ്രീ കിളിപ്പറമ്പ് ദേവീക്ഷേത്രത്തിൽ വച്ച് നടന്ന പരിപാടി മുൻകാല സമിതി പ്രവർത്തക വാസന്തി വിശ്വനാഥൻ (ശ്രേഷ്ഠാചാര സഭ) ഉദ്ഘാടനം ചെയ്തു. ജില്ലാ മാതൃസമിതി പ്രസിഡൻ്റ് . ജയശ്രീ. എ.കെ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അരുൺ ജോഷി, ജയലക്ഷമി.എം, ഷിജൂല ഐനാസ്, രുഗ്മിണി കരുണാകരൻ പ്രസംഗിച്ചു. സുലോചന, ജാൻസി ഗോവിന്ദരാജ് എന്നിവരുടെ നേതൃത്വത്തിൽ ലളിതാ സഹസ്രനാമ ജപവും അർച്ചനയും നടന്നു. നീന. കെ പ്രാർത്ഥനയും വിജയ ലക്ഷ്മി. പി ഐക്യമത്യ സൂക്തവും ആലപിച്ചു.