മേപ്പയ്യൂർ: കെ.കെ. രാഘവൻ്റെ മൂന്നാം ചരമവാർഷികദിനം മേപ്പയ്യൂർ നന്താനത്ത് മുക്കിൽ നടന്നു. അനുസ്മരണ സമ്മേളനം എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം മേപ്പയ്യൂർ നോർത്ത് എൽ.സി. സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ പതാക ഉയർത്തി. എസ്.കെ. സജീഷ് ,എം. കുഞ്ഞമ്മത്, കെ.ടി.രാജൻ,കെ.കുഞ്ഞിരാമൻ , എൻ.കെ. രാധ ,പി.പി. രാധാകൃഷ്ണൻ, കെ. രാജീവൻ, പി.പ്രസന്ന, എൻ.എം. ദാമോദരൻ എന്നിവർ പ്രസംഗിച്ചു. പി.സി. അനീഷ് സ്വാഗതവും എൻ.സുധാകരൻ നന്ദിയും പറഞ്ഞു. ബഹുജന റാലി ഇന്ന് നടക്കും.